മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ അക്രമിച്ച സംഭവം: പ്രതികളില്‍ ഒരാള്‍ കീഴടങ്ങി
text_fields
മരട്: നെട്ടൂരില്‍ വിവാഹച്ചടങ്ങിനിടെ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അക്രമിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കീഴടങ്ങി. നെട്ടൂര്‍ വെളീപറമ്പില്‍ അഫ്‌സല്‍ (പൂപ്പായി -23) ആണ് പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസില്‍ രണ്ടാം പ്രതിയാണ് അഫ്‌സല്‍.
പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് പ്രതി നാടകീയമായി കീഴടങ്ങിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഫ്‌സലിൻെറ പേരില്‍ പിടിച്ചുപറി, കഞ്ചാവ് കൈവശം സൂക്ഷിക്കല്‍ എന്നിവക്ക് പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്. ഒന്നാം പ്രതിയായ ജിന്‍ഷാദ് ഒളിവിലാണ്. ആകെ മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഒന്നും മൂന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പനങ്ങാട് പൊലീസ് പറഞ്ഞു.
നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെയാണ് (42) ശനിയാഴ്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വെച്ച് പ്രതികള്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിൻെറ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞിരുന്നു. പ്രതികളെ തിരിച്ചറിയാമായിരുന്നിട്ടും പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ നടത്തിയിരുന്നു.

