ആയുധങ്ങളുമായി പോയ വാഹനം അപകടത്തിൽപെട്ടു
text_fieldsകുണ്ടന്നൂർ-തേവരപാലത്തിെൻറ കൈവരിയിൽ ഇടിച്ചുനിന്ന ട്രക്ക്
മരട്: ജബല്പൂരിലെ കരസേന ആയുധശാലയിലേക്ക് ആയുധങ്ങളുമായി പോയ വാഹനം കുണ്ടന്നൂർ പാലത്തിൽ അപകടത്തിൽപെട്ടു. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. പാലത്തിെൻറ കൈവരിയിൽ തട്ടിയ വാഹനം കായലിൽ വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി.ആയുധങ്ങൾ വഹിച്ച് നാവിക ആസ്ഥാനത്തുനിന്ന് പുറപ്പെട്ട ട്രക്ക് പാലത്തിെൻറ മധ്യഭാഗത്തുെവച്ച് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പൊലീസും നാവിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപെട്ട ലോറിയിൽ നിന്ന് ആയുധങ്ങൾ മറ്റൊരു വാഹനത്തിൽ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തിച്ചു.

