Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightഅധ്യാപക ദിനം;...

അധ്യാപക ദിനം; പൊ​തു​സ​മൂ​ഹത്തെ ഒപ്പം നിർത്തി രൂപ നായർ

text_fields
bookmark_border
അധ്യാപക ദിനം; പൊ​തു​സ​മൂ​ഹത്തെ ഒപ്പം നിർത്തി രൂപ നായർ
cancel

കോ​ത​മം​ഗ​ലം: സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പൊ​തു​സ​മൂ​ഹ​ത്തെ ചേ​ർ​ത്തു​നി​ർ​ത്തി ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് സം​സ്ഥാ​ന സ്കൂ​ൾ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് രൂ​പ നാ​യ​ർ. 13 വ​ർ​ഷ​ക്കാ​ല​ത്തെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണ വ​ള​രെ വ​ലു​താ​ണ്.

2007ൽ ​തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട വീ​ര​ണ​ക്കാ​വ് സ്കൂ​ളി​ൽ ബ​യോ​ള​ജി അ​ധ്യാ​പി​ക​യാ​യാ​ണ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് മ​ണ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 2013 വ​രെ. ഹെ​ൽ​ത്ത് ക്ല​ബ് ക​ൺ​വീ​ന​റാ​യി ചു​മ​ത​ല​യേ​റ്റ​തോ​ടെ സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തേ​ക്ക് ഇ​വി​ടെ നി​ന്നാ​ണ് തു​ട​ക്കം. എ​ൻ.​ആ​ർ.​എ​ച്ച്.​എ​മ്മി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. നേ​ത്ര പ​രി​ശോ​ധ​ന, ഗൈ​ന​ക്കോ​ള​ജി ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​സ​ർ​വേ​റ്റ​ർ സ്ഥാ​പി​ച്ചു. 2013 പ്രി​ൻ​സി​പ്പ​ലാ​യി വീ​ണ്ടും വീ​ര​ണ​ക്കാ​വി​ലെ​ത്തി.

2017ലാണ്​ കോ​ത​മം​ഗ​ലം മാ​തി​ര​പ്പി​ള്ളി സ്കൂ​ളി​ലേ​ക്ക് മാ​റ്റം ല​ഭി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ വ​ർ​ക്കു​ക​ൾ​ക്കാ​യി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ൾ ആ​രം​ഭി​ച്ചു. 2019ലെ ​പ്ര​ള​യ​ത്തി​ൽ സ്കൂ​ൾ എ​ൻ.​എ​സ്‌.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് ഉ​പേ​ക്ഷി​ച്ച പാ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​റ്റ് പു​തി​യ പാ​ത്ര​ങ്ങ​ൾ വാ​ങ്ങി നി​ല​മ്പൂ​രി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ത്തി​ച്ചു. സ്പോ​ർ​ട്​​സി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ​ക്ക് സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ ന​ൽ​കി പ​ഠ​ന​ത്തി​ലും മു​ൻ​പ​ന്തി​യി​ലെ​ത്തി​ക്കു​ന്ന​ത്. എ​സ്.​ഇ.​ആ​ർ.​ടി​യു​ടെ റി​സ​ർ​ച്ച് അ​ധ്യാ​പ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് പേ​രി​ൽ ഒ​രാ​ളാ​ണ് രൂ​പ. ദേ​ശ​ഭ​ക്തി സ്മൃ​തി​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കാ​നും ഹോം ​ലൈ​ബ്ര​റി​ക​ൾ ഒ​രു​ക്കാ​നും ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ബോ​ഡി ഫി​റ്റ്ന​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പ്രോം​ജി​ത്ത് ലാ​ലാ​ണ് ഭ​ർ​ത്താ​വ്. ബി.​ടെ​ക് വി​ദ്യാ​ർ​ഥി ആ​ദി​ത്യ, ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​തി​ഥി എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. കോ​ത​മം​ഗ​ലം അ​ര​മ​ന​പ്പ​ടി​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story