കോതമംഗലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇരമല്ലൂർ റേഷൻകടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവിനെയാണ് (26) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കവേ നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
പിതാവ് കഴിഞ്ഞ ദിവസം നൽകിയ പരാതിയെത്തുടർന്ന് എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐമാരായ ജയ്സൻ, രഘുനാഥ്, മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, നിഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.