Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightപീ​സ് വാ​ലി...

പീ​സ് വാ​ലി സ​ന്ദ​ർ​ശി​ച്ച്​ ന​വ വ​ധൂ​വ​ര​ന്മാർ

text_fields
bookmark_border
പീ​സ് വാ​ലി സ​ന്ദ​ർ​ശി​ച്ച്​ ന​വ വ​ധൂ​വ​ര​ന്മാർ
cancel
camera_alt

വധുവരന്മാർ പീസ് വാലിയിൽ

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ലെ പീ​സ്​​വാ​ലി​യി​ൽ ന​വ​വ​ധൂ വ​ര​ന്മാ​രു​ടെ സ​ന്ദ​ർ​ശ​ന​മേ​റു​ന്നു. അ​നാ​ഥ അ​ഗ​തി​ക​ളു​മായി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ മു​മ്പും ആ​ളു​ക​ൾ എ​ത്താ​റു​ണ്ടെ​ങ്കി​ലും കോ​വി​ഡ് കാ​ല​ത്ത് വി​വാ​ഹി​ത​രാ​യ​വ​രാ​ണ് ഇ​പ്പോ​ൾ ദി​നേ​ന എ​ത്തു​ന്ന​ത്.

വി​വാ​ഹ സ​ൽ​ക്കാ​ര​ങ്ങ​ളും അ​നു​ബ​ന്ധ യാ​ത്ര​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ്​ പ​ല​രും വ​രു​ന്ന​ത്. ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് ന​വ ദ​മ്പ​തി​ക​ളാ​ണ് അ​വ​സാ​നം എ​ത്തി​യ​ത്.

ജീ​വി​ത​ത്തി​െൻറ ഏറ്റ​വും തീ​ക്ഷ്​​ണ​മാ​യ യ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ് പീ​സ് വാ​ലി​യി​ൽ ക​ണ്ട​തെ​ന്നും മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് ഏ​റെ വ​ഴി​കാ​ട്ടി​യാ​വു​ന്ന​താ​ണ് പീ​സ് വാ​ലി സ​ന്ദ​ർ​ശ​നം എ​ന്നും ആ​ലു​വ സ്വ​ദേ​ശി അ​നീ​സ് പ​റ​ഞ്ഞു.

ദൈ​വം ന​ൽ​കി​യ സൗ​ഭാ​ഗ്യ​ങ്ങ​ൾ ബോ​ധ്യ​മാ​വ​ണ​മെ​ങ്കി​ൽ പീ​സ് വാ​ലി സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന റി​സ്വാ​ന പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
TAGS:peace valley couple visit kothamangalam 
Next Story