Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightഅടുക്കളയിൽ കയറിയ...

അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടികൂടി

text_fields
bookmark_border
അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടികൂടി
cancel
camera_alt

വ​ടാ​ട്ടു​പാ​റ​യി​ൽ അടുക്കളയിൽ കയറിയ രാ​ജ​വെ​മ്പാ​ല

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ൽ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യ രാ​ജ​വെ​മ്പാ​ല​യെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. മീ​രാ​ൻ​സി​റ്റി​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​െൻറ അ​ടു​ക്ക​ള​യി​ലാ​ണ് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് പാ​മ്പ് അ​ടു​ക്ക​ള​യു​ടെ ഉ​ത്ത​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​ത് വീ​ട്ടു​ട​മ കാ​ണു​ന്ന​ത്. ഉ​ച്ച​യോ​ടെ കോ​ട​നാ​ട് നി​ന്നു​ള്ള പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്​​ധ​നാ​യ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ സാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ വ​ന​പാ​ല​ക​രാ​ണ്​ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ത​വ​ണ സാ​ബു​വി​െൻറ പി​ടി​യി​ൽ​നി​ന്ന് കു​ത​റി മാ​റി​യ രാ​ജ​വെ​മ്പാ​ല​യെ ഒ​ടു​വി​ൽ വലയിലാക്കു​ക​യാ​യി​രു​ന്നു. 14 അ​ടി നീ​ള​മു​ള്ള ആ​ൺ രാ​ജ​വെ​മ്പാ​ല​ക്ക് 13 വ​യ​സ്സ്​ പ്രാ​യ​മു​ണ്ട്. പാ​മ്പി​നെ സ്വാ​ഭാ​വി​ക ആ​വാ​സ​സ്ഥ​ല​ത്ത് തു​റ​ന്നു​വി​ടു​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യ രാ​ജ​വെ​മ്പാ​ല​യെ പി​ടി​ക്കാ​ൻ വ​ന​പാ​ല​ക​ർ വൈ​കി​യ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. പാ​മ്പ് പി​ടി​ക്കാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​ട്ടും വ​നം​വ​കു​പ്പി​െൻറ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പി​ടി​ക്കാ​നാ​യി​െ​ല്ല​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king cobrakothamangalam
Next Story