കോതമംഗലം: പെരുമ്പാമ്പിെൻറ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് ചേരയെ തല്ലിക്കൊന്ന് പാചകം ചെയ്ത് വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ.
നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വടക്കേപ്പറമ്പിൽ വി.ജെ. ബിജുവിനെയാണ് (35) വനംവകുപ്പ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം അനുസരിച്ച് നേര്യമംഗലം സ്റ്റേഷൻ സ്റ്റാഫും കോതമംഗലം റേഞ്ച് സ്റ്റാഫുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വീട്ടുവളപ്പിൽ നിന്നാണ് ചേരയെ പിടികൂടി കൊന്ന് തോലുരിച്ച് കറിവെച്ചത്. മദ്യപിക്കാൻ പണം കണ്ടെത്തുന്നതിനായി പെരുമ്പാമ്പിെൻറ ഇറച്ചിയാണെന്നും പറഞ്ഞാണ് വിൽപനക്ക് ശ്രമിച്ചത്.
2018 വാളറ സ്റ്റേഷനിൽ തടി മോഷണ കേസിലെയും നിരവധി ക്രിമിനൽ കേസിലെയും പ്രതിയാണ് ബിജു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ട് പാർട്ട് രണ്ടിൽ സംരക്ഷിത ഉരഗമാണ് ചേര. ഡെപ്യൂട്ടി ആർ.എഫ്.ഒ ജി.ജി. സന്തോഷ്, എസ്.എഫ്.ഒ അനിൽ ഘോഷ്, ബി.എഫ്.ഒമാരായ മധു ദാമോദരൻ, പി.എൻ. ജയൻ, കെ.പി. മുജീബ്, കെ.എം. അലിക്കുഞ്ഞ്, ഷിബു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.