വിവാഹ ദിവസം കോവിഡ് പ്രതിരോധ കിറ്റുമായി വധൂവരന്മാർ
text_fieldsവധൂവരന്മാർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറുന്നു
കോതമംഗലം: വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ കിറ്റുമായി വധൂവരന്മാർ. യൂത്ത് കോൺഗ്രസ് ഭാരവാഹിയായ രാഹുൽ പലേക്കൂന്നേലും വധു വിനീതയുമാണ് താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിരോധ കിറ്റ് കൈമാറിയത്. ആതുര സേവകർക്ക് മാസ്കും സാനിൈറ്റസറും ഹോസ്പിറ്റൽ സൂപ്രണ്ട് എം.യു. അഞ്ജലിക്ക് കൈമാറി.
കോവിഡ് കാലത്ത് മാതൃക പരമായുള്ള പ്രവർത്തനത്തിന് നന്ദിയും വധൂവരന്മാർക്ക് വിവാഹ ആശംസകളും ഹോസ്പിറ്റൽ സൂപ്രണ്ട് നൽകി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. തങ്കപ്പെൻറയും രാജിയുടെയും മകനാണ് രാഹുൽ.
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിജിത്ത് വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എം. പ്രവീൺ, റഫീഖ് വെണ്ടുവഴി, ജെയിൻ അയനാടൻ, ധനശാന്ത് ബാബു, സുജിത് ദാസ്, അച്ചു എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിരോധ കിറ്റുകൾ കൈമാറിയത്.

