Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightഹണി ട്രാപ്​...

ഹണി ട്രാപ്​ തട്ടിപ്പ്​: യു​വ​തി​യ​ട​ക്കം അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
ഹണി ട്രാപ്​ തട്ടിപ്പ്​: യു​വ​തി​യ​ട​ക്കം അഞ്ചുപേർ  പിടിയിൽ
cancel
camera_alt

ആ​ര്യ, അ​ശ്വി​ൻ, മു​ഹ​മ്മ​ദ് യാ​സി​ൻ, ആ​സി​ഫ്, റി​സ്വാ​ൻ

കോ​ത​മം​ഗ​ലം: ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. ര​ണ്ട​ു​പേ​രെ ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി​യി​രു​ന്നു. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ കാ​പ്പു​ചാ​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (22), പ​റ​മ്പി​ൽ റി​സ്വാ​ൻ (21), കു​റ്റി​ല​ഞ്ഞി കാ​ഞ്ഞി​ര​കു​ഴി ആ​സി​ഫ് (19) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി ഇ​ഞ്ച​ത്തൊ​ട്ടി സ്വ​ദേ​ശി​നി, നി​ല​വി​ൽ നെ​ല്ലി​ക്കു​ഴി പു​തു​പ്പാ​ല​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​ള​യം​കോ​ട്ടി​ൽ ആ​ര്യ (25), ഇ​വ​രു​ടെ സു​ഹൃ​ത്തും അ​ഞ്ചാം പ്ര​തി​യു​മാ​യ കു​റ്റി​ല​ഞ്ഞി ക​പ്പ​ട​ക്കാ​ട്ട് അ​ശ്വി​ൻ (19) എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച പി​ടി​കൂ​ടി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്ഥാ​പ​ന ഉ​ട​മ​യെ കോ​ത​മം​ഗ​ല​ത്തെ ലോ​ഡ്ജി​ൽ വി​ളി​ച്ചു​വ​രു​ത്തി കെ​ണി​യി​ൽ അ​ക​പ്പെ​ടു​ത്തി ഇ​യാ​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കാ​ത്ത പ​ക്ഷം ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി ഇ​യാ​ളു​ടെ എ.​ടി.​എം, പാ​ൻ കാ​ർ​ഡും വാ​ങ്ങി​യെ​ടു​ത്തു. തു​ട​ർ​ന്ന്​ ഇ​യാ​ളു​മാ​യി കാ​റി​ൽ കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​റ​ങ്ങി. ഇ​തി​നി​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 35,000 രൂ​പ പി​ൻ​വ​ലി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മോ​ചി​പ്പി​ക്കാ​ൻ 3.50 ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​ട്ട​പ്പ​ടി​യി​ൽെ​വ​ച്ച് ത​ന്ത്ര​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ കോ​ട്ട​പ്പ​ടി സ്​​റ്റേ​ഷ​നി​ലെ​ത്തി ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര്യ​യെ​യും അ​ശ്വി​നെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നി​ൽ, എ​സ്.​ഐ ശ്യാം​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ നി​ജു ഭാ​സ്ക​ർ, ര​ഘു​നാ​ഥ്, മു​ഹ​മ്മ​ദ്, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ന്ത്, പ​രീ​ത്, ആ​സാ​ദ്, അ​നൂ​പ് എ​ന്നി​വ​ട​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. മു​ഹ​മ്മ​ദ് യാ​സി​ന് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Show Full Article
TAGS:Honey Trap Money fraud Pan Card Social media 
Next Story