വീട് കയറി ആക്രമണം: മൂന്ന് പേർ അറസ്റ്റിൽ
text_fieldsകോതമംഗലം: കഴിഞ്ഞ ജൂണിൽ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് വീട് കയറി ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
പുന്നേക്കാട് മുണ്ടയ്ക്കൽ അനീഷ് എന്ന പൂച്ച അനീഷ് (30), പള്ളുരുത്തി പോത്തൻപള്ളി ഷമീർ എന്ന കിളി ഷമീർ (27), കീരംപാറ പ്ലാങ്കുടി അമൽ സജി (25) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.
സംഭവശേഷം ഒളിവിൽ പോയ പ്രതികളെ സംബന്ധിച്ച് മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ കോതമംഗലം ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, കെ.ടി. സാബു, സി.പി.ഒമാരായ ആസാദ്, അനൂപ് എന്നിവർ ചേർന്ന് ആലുവ, പുന്നേക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.