കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു. ചേന്നാട്ട് ഷാജിയുടെ ആടിനെയാണ് കൊന്നുതിന്നത്. രണ്ടുമാസം ഗർഭിണിയായ ആടിനെ കഴുത്തിൽ ആഴത്തിൽ മുറിവേൽപിച്ച് കൊന്നതിനുശേഷം ഗർഭസ്ഥ കുഞ്ഞിനെയടക്കം ആന്തരികാവയവങ്ങൾ മുഴുവനായി തിന്നു.
ചൊവ്വാഴ്ച പുലർച്ച പശുവിെൻറ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോൾ പത്തോളം വരുന്ന ജീവികൾ വരിയായി നടന്നുപോകുന്നത് കണ്ടതായി ഉടമസ്ഥൻ പറഞ്ഞു.