ലോറി ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു
text_fieldsകൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപം കടകളിലേക്ക് ഇടിച്ചുകയറിയ ലോറി
കൂത്താട്ടുകുളം: ടാക്സി സ്റ്റാൻഡിനു സമീപം ലോറി കടകളിലേക്ക് ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു.
പുലർച്ച രണ്ടിനാണ് അപകടം. ലോറി ഡ്രൈവർ കോട്ടയം കുടകുത്തി പാലക്കാട്ടുമല ജെറിൻ ജോൺ (27) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൈസൂരുവിൽനിന്ന് പച്ചക്കറികയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ലോട്ടറി, ബാറ്ററി, കൂൾ ഡ്രിങ്ക്സ് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നിരിക്കുന്നത്. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

