Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKoothattukulamchevron_rightസ്ഥാനാർഥിയുടെ വീട്ടിൽ...

സ്ഥാനാർഥിയുടെ വീട്ടിൽ ചാരായം വാറ്റ്: ഭർത്താവ് പിടിയിൽ

text_fields
bookmark_border
സ്ഥാനാർഥിയുടെ വീട്ടിൽ ചാരായം വാറ്റ്: ഭർത്താവ് പിടിയിൽ
cancel

കൂ​ത്താ​ട്ടു​കു​ളം: സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​ട​യാ​ർ പീ​ടി​ക​പ്പ​ടി​ക്ക്​ സ​മീ​പം ക​ര​കു​ഴു​പ്പി​ള്ളി​ൽ കെ.​എ. സ്ക​റി​യ​യാ​ണ് (57) അ​റ​സ്​​റ്റി​ലാ​യ​ത്.

ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പി​റ​വം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വും ഒ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വും അ​ടു​ത്ത വാ​റ്റി​ന്​ ത​യാ​റാ​ക്കി​യ 50 ലി​റ്റ​ർ വാ​ഷ്, കു​ക്ക​ർ, സ്​​റ്റൗ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

സ്ക​റി​യ​യു​ടെ ഭാ​ര്യ മേ​രി കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 24ാം ഡി​വി​ഷ​നി​ലെ കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​ണ്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ചാ​ൾ​സ് ക്ലാ​ർ​വി​ൻ, സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ന്മേ​ഷ്, ജ​യ​ദേ​വ​ൻ, വി​നോ​ദ്, ഹ​രി​ദാ​സ്, ജി​ഷ്ണു, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ടി.​കെ. സൗ​മ്യ എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake liquor
News Summary - fake liquor making at Candidate's house; Husband arrested
Next Story