Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 90ലും അവർ കൈപിടിച്ചെത്തി വോട്ടുചെയ്തു
text_fieldsbookmark_border
കോലഞ്ചേരിയിൽ വോട്ട് ചെയ്ത് മടങ്ങുന്ന വയോദമ്പതികൾ
കോലഞ്ചേരി: തൊണ്ണൂറിെൻറ നിറവിലും നവദമ്പതികളെപ്പോലെ കൈപിടിച്ച് വോട്ടവകാശം വിനിയോഗിക്കാനായി അവരെത്തി. കോലഞ്ചേരി പെരിങ്ങോൾ പുന്നക്കൽ ചാക്കോ വർഗീസ് (95), ഭാര്യ ശോശാമ്മ വർഗീസ് (90) എന്നിവരാണ് ജനാധിപത്യാവകാശം വിനിയോഗിക്കാനായി അവശതകൾക്കിടയിലുമെത്തിയത്.
ഐക്കരനാട് പഞ്ചായത്തിലെ കോലഞ്ചേരി കോടതി ജങ്ഷനിലെ ഗ്രാമകേന്ദ്രം ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കൂട്ടിന് മക്കളും പേരമക്കളുമുണ്ടായി. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പിെൻറ പ്രാധാന്യമുൾക്കൊണ്ടാണ് പ്രയത്തിെൻറ അവശതകൾ മാറ്റിെവച്ച് എത്തിയതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

