സഹോദരെൻറ മരണം: യുവാവ് അറസ്റ്റിൽ
text_fieldsകോലഞ്ചേരി: മർദനത്തെതുടർന്ന് സഹോദരൻ മരിച്ച കേസിൽ പുന്നർക്കോട് കണ്ടാരത്തുംകുടി പ്രസാദിനെ (39) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അനുജൻ പ്രദീപാണ് (38) മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11ഓടെ വീട്ടിൽ മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു.
തർക്കം രൂക്ഷമായതോടെ പ്രദീപ് വീടിെൻറ മച്ചിന് മുകളിൽകയറി ഒളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ജ്യേഷ്ഠൻ അവിടെയെത്തി താഴേയ്ക്ക് തള്ളിയിട്ടു. തുടർന്ന് പട്ടികകൊണ്ട് അടിക്കുകയും ചെയ്തു.
താഴെവീണ പ്രസാദിന് കാര്യമായ അസ്വസ്ഥതകൾ ഒന്നുമില്ലാതിരുന്നതിനാൽ നാട്ടുചികിത്സയാണ് വീട്ടുകാർ നൽകിയത്.
പിറ്റേന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെതുടർന്ന് ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

