ബാരിക്കേഡ് മറികടന്നത് ചോദ്യം ചെയ്തു; കൗൺസിലർ എ.ബി. സാബുവിന് മർദനം
text_fieldsകൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് നിവാരണ ജോലി നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്ന് എത്തിയ മിനിലോറി ഡ്രൈവറുടെ ആക്രമണത്തില്‍ കോര്പറേഷന് കൗണ്‍സിലര്‍ക്ക് പരിക്ക്. മുന്‍ സ്ഥിരംസമിതി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ എ.ബി. സാബുവിനാണ് മര്‍ദനമേറ്റത്. സ്ക്രൂഡ്രൈവർകൊണ്ടുള്ള ഇടിയിൽ വലതുകവിളിന് സാരമായി പരിക്കേറ്റു.
മിനിലോറി ഡ്രൈവര്‍ നെട്ടൂര്‍ കുഴിവേലിപ്പറമ്പില്‍ അന്‍സാറിനെ (28) മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ തൈക്കൂടം പള്ളിക്ക് സമീപത്തെ റോഡിലാണ് സംഭവം. പണികൾ നടക്കുന്നതിനാൽ ഗതാഗതം ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിച്ചിരുന്നു. ഇത് മറികടന്നുവന്നത് ചോദ്യം ചെയ്തതാണ് മിനിലോറി ഡ്രൈവറെ പ്രകോപിതനാക്കിയത്.
വലതുകവിളിെൻറ ഭാഗത്ത് പരിക്കേറ്റ സാബുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്രോ സ്റ്റേഷന് സമാന്തരമായ ഓട അറ്റകുറ്റപ്പണിക്കായാണ് റോഡ് അടച്ചത്. ഈ സമയം വാഹനവുമായി വന്ന അന്‍സാര്‍ വണ്ടി നിര്‍ത്തിയ ശേഷം ബാരിക്കേഡ് മാറ്റാന്‍ ആവശ്യപ്പെട്ട് നിരവധി തവണ ഹോണ്‍ മുഴക്കി.
ഏറെനേരം കഴിഞ്ഞും ബാരിക്കേഡ് മാറ്റാത്തതില്‍ പ്രകോപിതനായ ഇയാള്‍ വാഹനത്തില്‍നിന്നിറങ്ങി സ്വയം മാറ്റി വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. റോഡില്‍ കാനയുടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് വാഹനം പാഞ്ഞുകയറ്റാനുള്ള ശ്രമവും നടത്തി.
ഇതുകണ്ട കൗണ്‍സിലര്‍ ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചത്. ഇതോടെ കെ.എം.ആർ.എല്ലിെൻറ ജോലിക്കാരും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടു. ഇയാൾ കടക്കാൻ ശ്രമിെച്ചങ്കിലും തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
