Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോഡിൽ വള്ളമിറക്കി നാട്ടുകാരുടെ പ്രതിഷേധം
text_fieldsbookmark_border
കാഞ്ഞിരമറ്റം: ചാലക്കപ്പാറ-തൊണ്ടിലങ്ങാടി റോഡിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ തുടർന്ന് വള്ളം ഇറക്കി നാട്ടുകാരുടെ പ്രതിഷേധം. ആമ്പല്ലൂർ പഞ്ചായത്തിലെ പ്രധാന റോഡായ തൊണ്ടിലങ്ങാടി റോഡ് കുണ്ടും കുഴിയും നിറഞ്ഞും വെള്ളക്കെട്ടായിട്ട് നാളുകളായി.
വെള്ളക്കെട്ട് പരിഹരിക്കണമെന്ന് വർഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. റോഡിെൻറ അറ്റകുറ്റപണി നടത്തിയിട്ട് അഞ്ചുവർഷം പിന്നിട്ടു. വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
സമരം കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കീച്ചേരി ഹോളി ഫാമിലി ചർച്ച് വികാരി ഫാ. അനിൽ കിളിയേൽക്കുടി, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡൻറ് ആർ. ഹരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, സി.ആർ. ദിലീപ് കുമാർ, കെ.എസ്. ചന്ദ്രമോഹനൻ, സാബു മലയിൽ, ബിനു പുത്തേത്ത്മ്യാലിൽ, എൻ.ഒ. തോമസ്, ബാബു മാമ്പുഴ, ലീല ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Next Story

