ശുചിമുറി മാലിന്യവുമായെത്തിയ വാഹനം പിന്തുടർന്ന് പിടികൂടി
text_fieldsRepresentative Image
കളമശ്ശേരി: റോഡരികിൽ തള്ളാൻ ശുചിമുറി മാലിന്യവുമായെത്തിയ വാഹനം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിന്തുടർന്നതോടെ മതിലിൽ ഇടിച്ച് നിർത്തി ഡ്രൈവറടക്കം കടന്നുകളഞ്ഞു. കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിൽ തള്ളാൻ എത്തിയ മാലിന്യവാഹനമാണ് പള്ളുരുത്തിയിൽ മതിലിൽ ഇടിച്ച് നിന്നത്.
ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം.
മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് ഇവിടെ രാത്രി പരിശോധനക്ക് ഉദ്യോഗസ്ഥർ നിൽക്കുമ്പോഴാണ് ടാങ്കർ ലോറി എത്തിയത്. കൈകാണിച്ചതോടെ ഓടിച്ച് പോയ വാഹനത്തിന് പിന്നാലെ ഉദ്യോഗസ്ഥരും കൂടി.
നിർത്താതെ അമിത വേഗത്തിൽ പോയ വാഹനത്തിൽനിന്നും മണൽ എറിഞ്ഞ് അപകടത്തിൽ പെടുത്താനുള്ള ശ്രമം ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു. ലോറി പിന്നീട് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

