നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിന്നിൽനിന്ന് മലമ്പാമ്പിനെ പിടികൂടി
text_fieldsഏലൂർ നഗരസഭയുടെ എയ്റോബിക് ബിന്നിൽനിന്ന് പിടികൂടിയ മലമ്പാമ്പിനെ വനം വകുപ്പിന് കൈമാറുന്നു
കളമശ്ശേരി: വീടുകളിൽനിന്നും തെരുവിൽനിന്നും ശേഖരിക്കുന്ന മാലിന്യം വേർതിരിക്കാൻ ഏലൂർ നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിന്നിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. മഞ്ഞുമ്മൽ ആറാട്ടുകടവിൽ സ്ഥാപിച്ച ബിന്നിൽനിന്നാണ് 10 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്.
തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ച് എത്തിയ കൗൺസിലർ ജോസഫ് ഷെറിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ രശ്മി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

