നറുക്കെടുപ്പ് പൂർത്തിയായി; മത്സരാർഥികൾ ഓട്ടത്തിൽ
text_fieldsകളമശ്ശേരി: തദ്ദേശ തെരെഞ്ഞടുപ്പിെൻറ ഭാഗമായുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ കളമശ്ശേരിയിൽ മത്സരാർഥികൾ സീറ്റ് ഉറപ്പിക്കാൻ ഓട്ടത്തിൽ.
മെഡിക്കൽ കോളജ് (14) കെ.ബി. പാർക്ക് (38) വാർഡുകൾ ജനറൽ എസ്.സി വിഭാഗത്തിനും യൂനിവേഴ്സിറ്റി (26), പരിത്തേലി (33) വാർഡുകൾ പട്ടികജാതി സ്ത്രീ വിഭാഗത്തിനുമാണ്. രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, 10, 12, 13, 15, 19, 20, 21, 25, 28, 29, 32,35, 39 വാർഡുകൾ സ്ത്രീ സംവരണം. നറുക്കെടുപ്പ് കഴിഞ്ഞതോടെ പ്രധാന കക്ഷികളെല്ലാം സ്ഥാനാർഥി നിർണയം ആരംഭിച്ചു.
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. വനിത സംവരണം: കൊല്ലംകുടിമുകള്‍ (5), നവോദയ(6), വല്ല്യാട്ടുമുകള് (7), തെങ്ങോട് (8), കളത്തിക്കുഴി (10), ചിറ്റേത്തുകര (17), കണ്ണങ്കേരി (18), തുതിയൂര്‍ (19), താണപാടം (22), കമ്പിവേലിയ്ക്കകം (23), ടി.വി. സെൻറര്‍ (24), പടമുഗള്‍(26), വാഴക്കാല വെസ്റ്റ് (30), കുന്നേപ്പറമ്പ് വെസ്റ്റ് (32), ദേശീയകവല (34), ഹൗസിങ് ബോര്‍ഡ് കോളനി (35), സഹകരണ റോഡ് (40), തോപ്പില്‍ സൗത്ത് (41), മാമ്പിള്ളിപ്പറമ്പ് (42), ഓലിക്കുഴി (25). പട്ടികജാതി സംവരണം: കരിമക്കാട് (38), കെന്നഡിമുക്ക് (43). പട്ടികജാതി വനിത: മലേപ്പള്ളി (37), വാഴക്കാല ഈസ്റ്റ് (29).
മരട്: സ്ത്രീസംവരണം: ഒന്ന്- നെട്ടൂർ നോർത്ത്, രണ്ട്- കുണ്ടന്നൂർ നോർത്ത്, നാല്- കുന്നലക്കാട്, അഞ്ച്- തുരുത്തി, 10- ശാസ്ത്രിനഗർ, 11- കൈരളി നഗർ, 17- സബ് രജിസ്ട്രാർ ഓഫിസ്, 18- മാങ്കായിൽ, 19- മണ്ണാപ്പറമ്പ്, 21- ആയുർവേദ ഹോസ്പിറ്റൽ, 27- പുറക്കേലി, 29- തെക്കേപാട്ടുപുരയ്ക്കൽ, 30- അമ്പലക്കടവ്, 31- നോർത്ത് കോളനി, 32- വടക്കേപാട്ടുപുരക്കൽ. പട്ടികജാതി സ്ത്രീ സംവരണം: മൂന്ന്- കണ്ണാടിക്കാട് ഈസ്റ്റ്, 22- വളന്തകാട്. പട്ടികജാതി സംവരണം: 20- അംബേദ്കർ നഗർ.