Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന യുവാവിനെ വിളിച്ചുണർത്തി കുത്തിപ്പരിക്കേൽപിച്ചു

text_fields
bookmark_border
ഉറങ്ങിക്കിടന്ന യുവാവിനെ വിളിച്ചുണർത്തി കുത്തിപ്പരിക്കേൽപിച്ചു
cancel

ക​ള​മ​ശ്ശേ​രി: ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നെ ര​ണ്ടം​ഗ അ​ക്ര​മി​ക​ൾ വി​ളി​ച്ചു​ണ​ർ​ത്തി കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി​യി​ലെ അ​രു​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ഉ​ട​മ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ്​ (42) കു​ത്തേ​റ്റ് മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ് സം​ഭ​വം. വി​ളി​ച്ചു​ണ​ർ​ത്തി ഷാ​ജ​ഹാ​ൻ അ​ല്ലേ​യെ​ന്ന് ചോ​ദി​ച്ച് ഉ​റ​പ്പു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​പോ​ലു​ള്ള ആ​യു​ധം​വെ​ച്ച് വ​ല​തു തോ​ളി​ലും ഇ​ട​തു കൈ​വി​ര​ലി​നും അ​ടി​വ​യ​റി​നും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു.

ബ​ഹ​ളം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഉ​ണ​ർ​ന്ന് വ​ന്ന​തോ​ടെ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഷാ​ജ​ഹാ​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​റ​ത്ത് ഒ​രാ​ൾ കാ​വ​ൽ​നി​ന്ന് വെ​ളു​ത്ത നി​റ​ത്തി​ൽ ഉ​യ​ര​ത്തി​ലു​ള്ള ആ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ല്ല. 48 തു​ന്നി​ക്കെ​ട്ട്​ വേ​ണ്ടി​വ​ന്നു.

Show Full Article
TAGS:stabbed 
Web Title - He woke up the sleeping young man and stabbed him
Next Story