82കാരിക്കുനേെര പീഡനശ്രമം: പ്രതികളെ പിടികൂടിയില്ല
text_fieldsകളമശ്ശേരി: വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടിയില്ല. പ്രതികൾ തമ്പടിച്ചുവന്ന ഒഴിഞ്ഞ പറമ്പിലെ കാട് നഗരസഭ വെട്ടിത്തെളിച്ചു. പ്രദേശവാസികളുടെ പരാതിയിലാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറിലധികമുള്ള സ്ഥലം കാട് വെട്ടിത്തെളിച്ചത്.
കളമശ്ശേരി കൂനംതൈ പ്രദേശത്താണ് ഒരാഴ്ച മുമ്പ് മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലിരുന്ന 82 കാരിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉള്ളത്. വയോധിക കരഞ്ഞ് ഒച്ചവെച്ചതോടെ യുവാക്കൾ ഓടിമറയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്ത് അരിച്ചുപെറുക്കിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

