Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഡോക്ടറെ...

ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്​നനാക്കി യുവതിക്കൊപ്പം ഫോ​ട്ടോയെടുത്തു; പണം തട്ടാൻ ശ്രമിച്ചകേസിൽ മൂന്നു പേർ പിടിയിൽ

text_fields
bookmark_border
ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്​നനാക്കി യുവതിക്കൊപ്പം ഫോ​ട്ടോയെടുത്തു; പണം തട്ടാൻ ശ്രമിച്ചകേസിൽ മൂന്നു പേർ പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ആ​ശു​പ​ത്രി ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്​​ന​നാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ക​ള​മ​ശ്ശേ​രി​യി​ൽ പി​ടി​യി​ൽ.

നാ​യ​ര​മ്പ​ലം പൂ​ഞ്ചേ​പ്പാ​ല​ത്തി​ന​ടു​ത്ത് പു​ല്ലാ​രി​പ്പാ​ട​ത്ത് വീ​ട്ടി​ൽ അ​നു​പ​മ ര​ഞ്ജി​ത് (22), മ​ര​ട് തു​രു​ത്തി അ​മ്പ​ല​ത്തി​ന​ടു​ത്ത് കാ​ട്ടി​ത്ത​റ റോ​ഡ് മം​ഗ​ല​പ്പ​ള്ളി വീ​ട്ടി​ൽ റോ​ഷ് വി​ൻ (23), കു​ന്ന​ത്തു​നാ​ട് വാ​ഴ​ക്കു​ളം താ​ണി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജം​ഷാ​ദ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശിയുടെ പ​രാ​തി​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഒ​ക്​​ടോ​ബ​ർ 21ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ വ​നി​ത തി​യ​റ്റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് സ്ഥ​ല​ക്ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച്​ സം​സാ​രി​ക്കാ​ൻ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് അ​ജ്മ​ൽ വി​ളി​ച്ചു​വ​രു​ത്തി. ഹോ​ട്ട​ൽ മു​റി​യി​ലി​രു​ത്തി​യ ശേ​ഷം അ​ജ്മ​ൽ പു​റ​ത്തി​റ​ങ്ങി.

ഈ ​സ​മ​യം മ​റ്റു​ള്ള​വ​ർ ആ​യു​ധ​ങ്ങ​ളു​മാ​യി മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി തോ​ക്കും ചു​റ്റി​ക​യും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കി​ട​പ്പു​മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് ന​ഗ്​​ന​നാ​ക്കി പ്ര​തി അ​നു​പ​മ​യെ ചേ​ർ​ത്തു​നി​ർ​ത്തി ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഡോ​ക്ട​റു​ടെ ഭാ​ര്യ​ക്ക്​ ഫോ​ട്ടോ​യും വി​ഡി​യോ​യും അ​യ​ച്ച് കൊ​ടു​ക്കു​മെ​ന്ന് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തി. കു​ത​റി​മാ​റാ​ൻ ശ്ര​മി​ച്ച ഡോ​ക്ട​റെ അ​നു​പ​മ കൈ​യി​ലി​രു​ന്ന ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു.

ഒ​ന്നാം പ്ര​തി​ അ​ജ്മ​ലും നാ​ലാം​പ്ര​തി വി​നീ​ഷും ഒ​ളി​വി​ലാ​ണ്. തൃ​ക്കാ​ക്ക​ര എ.​സി. ജി​ജി​മോ​ൻ, ക​ള​മ​ശ്ശേ​രി സി.​ഐ പി.​ആ​ർ. സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ സു​രേ​ഷ്, മ​ധു, ജോ​സി, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ബി​നു, പൊ​ലീ​സു​കാ​രാ​യ ഹ​രി, ബി​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudextort money
Next Story