Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എടയാറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം
text_fieldsbookmark_border
എടയാറിൽ ജനറൽ കെമിക്കൽസ് ആൻഡ് പോളിമേഴ്സ് കമ്പനിയിലുണ്ടായ തീപിടിത്തം
കളമശ്ശേരി: എടയാർ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം. ജനറൽ കെമിക്കൽസ് ആൻഡ് പോളിമേഴ്സ് കമ്പനിയിൽ ശനിയാഴ്ച അർധരാത്രിയാണ് സംഭവം. തീപിടിത്തം സംബന്ധിച്ച് രാത്രി 12 മണിയോടെയാണ് അഗ്നിരക്ഷ സേനക്കും പൊലീസിനും വിവരം ലഭിച്ചത്.
തുടർന്ന് ജില്ലയിലെ പലഭാഗത്ത് നിന്നുള്ള അഗ്നിരക്ഷ യൂനിറ്റുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. മണിക്കൂറുകൾക്കുശേഷവും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനങ്ങളുടെയും ജലയാനങ്ങളുടെയും പെയിൻറ് അടക്കമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതാണ് എടയാർ വ്യവസായ മേഖലയിലെ ഈ കമ്പനി. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

