നാല് വാർഡ്; അഞ്ച് സ്ഥാനാർഥികൾ; വോട്ട് ഒരു ബൂത്തിൽ
text_fieldsകളമശ്ശേരി നഗരസഭയിലെ നാല് വാർഡുകളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളായ പ്രശാന്ത്, അഞ്ജു മനോജ് മണി, കെ.യു.സിയാദ്, കെ.എ. റിയാസ് എന്നിവർ വോട്ട് ചെയ്ത്
പുറത്തിറങ്ങിയപ്പോൾ
കളമശ്ശേരി: നാല് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തിയത് ഒരേ വാർഡിലെ ഒരു ബൂത്തിൽ. കളമശ്ശേരി നഗരസഭയിലെ 38, 39, 40, 41 വാർഡുകളിൽ ജനവിധി തേടുന്ന ഐക്യജനാധിപത്യ മുന്നണിയുടെയും, എൽ.ഡി.എഫിെൻറ ഒരു സ്ഥാനാർഥിയും, വോട്ട് രേഖപ്പെടുത്തിയത് ഒരു വാർഡിലെ ഒരു ബൂത്തിലായിരുന്നു.
കളമശ്ശേരി നഗരസഭ കെ.ബി. പാർക്കിൽ താമസക്കാരായ സ്ഥാനാർഥികളാണ് ഒരു ബൂത്തിൽ വോട്ട് ചെയ്തത്. യു.ഡി.എഫ് സ്ഥാനാർഥികളായ 38 ലെ പ്രശാന്ത്, 39 വാർഡിൽ മത്സരിക്കുന്ന അഞ്ജു മനോജ് മണി, 40 വാർഡിൽ മത്സരിക്കുന്ന കെ.യു.സിയാദ്, 41 വാർഡിൽ മത്സരിക്കുന്ന കെ.എ. റിയാസ് എന്നിവരും, 40 വാർഡിലെ ഇടത് മുന്നണി സ്ഥാനാർഥി സി.എം അസീസുമാണ് വട്ടേക്കുന്നത്തെ കെ.ബി. പാർക്ക് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
വാർഡിൽ നിന്നും എത്ര പേർ കൗൺസിലർമാരാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കെ.ബി പാർക്കിലെ വോട്ടർമാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

