മൂന്നുമാസമായി ചികിത്സ; മഞ്ഞപ്രയിൽ വ്യാജഡോക്ടർ പിടിയിൽ
text_fieldsകാലടി: മഞ്ഞപ്ര സെൻറ് ഫിലോമിന ഹോസ്പിറ്റലിൽ മൂന്ന് മാസമായി വ്യാജ അലോപ്പതി ചികിത്സ നടത്തി വന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയരാജാണ് (33)പിടിയിലായത്. ആയുർവേദത്തിൽ ഡോക്ടർ ബിരുദം നേടിയശേഷം അലോപ്പതിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്.
ജില്ല െപാലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞദിവസം ആലുവ കോമ്പാറ മരിയ ക്ലിനിക്കിൽനിന്ന് സംഗീത ബാലകൃഷ്ണൻ എന്ന വ്യാജ ഡോക്ടറെ പിടികൂടിയിരുന്നു. രണ്ടുമാസമായി അവർ ക്ലിനിക്കിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഇരുവരുടെയും സർട്ടിഫിക്കറ്റുകൾ ഒരുപോലെയാണ് നിർമിച്ചത്. ഇവർ തമ്മിെല ബന്ധം അന്വേഷിച്ചുവരുകയാെണന്ന് സി.ഐ എം.ബി. ലത്തീഫ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, ടി.എ. ഡേവിസ്, ദേവസി എന്നിവർ പറഞ്ഞു.