അനുമതിയായെങ്കിലും ആളില്ലാതെ ഹോട്ടലുകൾ
text_fieldsrepresentational image
കൊച്ചി: ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ലഭിച്ച ആദ്യ ദിനം ആളൊട്ടുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനമാരംഭിച്ച എല്ലാ ഹോട്ടലുകളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു. പാർസൽ വിൽപന മാത്രമാണ് പതിവുപോലെ സജീവമായിരുന്നത്. രണ്ടരമാസത്തിന് ശേഷമാണ് ചൊവ്വാഴ്ച മുതൽ ഹോട്ടലുകളിൽ ആളെയിരുത്തി ഭക്ഷണം നൽകാൻ സർക്കാർ അനുമതി നൽകിയത്. സാമൂഹ്യ അകലമുൾപ്പെടെ സുരക്ഷസംവിധാനങ്ങളെല്ലാം മിക്കവാറും ഹോട്ടലുകളും ഒരുക്കിയിരുന്നു.
നാലുപേർക്കിരിക്കാവുന്ന മേശക്കു ചുറ്റും രണ്ടുപേർ മാത്രം, ഭക്ഷണം കഴിക്കൽ സാമൂഹ്യ അകലം പാലിച്ച്, ഹോട്ടലിൽ കയറുന്നതിനു മുമ്പ്് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, തെർമൽ ഡിറ്റക്ടർ ഉപയോഗിച്ച് ശരീരതാപനില പരിശോധിക്കൽ തുടങ്ങിയവയായിരുന്നു ഹോട്ടലുകളിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ. എന്നാൽ, ഇതിനനുസരിച്ചുള്ള ഉപഭോക്താക്കളൊന്നും വന്നില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.
കൊച്ചി നഗരത്തിലെ മിക്ക ഹോട്ടലുകളിലും വിരലിലെണ്ണാവുന്നത്ര ആളുകളാണ് ഇരുന്നു ഭക്ഷണം കഴിക്കാനായി എത്തിയത്. പ്രാതലിനായി ചില ഹോട്ടലിൽ നാലോ അഞ്ചോ പേരും ഉച്ചഭക്ഷണത്തിനായി പത്തുപതിനഞ്ചാളുകളുമാണ് എത്തിയതെന്ന് ഹോട്ടലുടമകളുടെ സംഘടനയായ കെ.എച്ച്.ആർ.എ ജില്ല പ്രസിഡൻറ് അസീസ് പറഞ്ഞു.
എന്നാൽ, പാർസൽ വാങ്ങാൻ കൂടുതൽ പേരുണ്ടായിരുന്നു. കെ.എച്ച്.ആർ.എക്കു കീഴിലെ നഗരപരിധിയിലെ 1000ത്തോളം ഹോട്ടലുകളിൽ ഏറക്കുറെ എണ്ണവും ഇരുന്നു കഴിക്കാനുള്ള സുരക്ഷമാനദണ്ഡങ്ങളൊരുക്കി തുറന്നിരുന്നു. എന്നാൽ, എല്ലാവർക്കും ആദ്യദിനം നിരാശ തന്നെയാണ് സമ്മാനിച്ചത്. അറിയാത്ത ആളുകളെല്ലാം വന്നുപോവുന്നതല്ലേ എന്ന ആശങ്കയാണ് പലെരയും ഭക്ഷണശാലകളിൽേകറുന്നതിൽനിന്ന് പിന്തിരിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നും പതിയെ പതിയെ തിരക്ക് വർധിക്കുെമന്നുമുള്ള പ്രതീക്ഷയിലാണ് ഹോട്ടൽ ഉടമകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
