Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസഫണ്ട്...

ദുരിതാശ്വാസഫണ്ട് തട്ടിപ്പ്: കമീഷൻ അന്വേഷണം 12നകം ആരംഭിക്കും

text_fields
bookmark_border
rupeesss
cancel

കാ​ക്ക​നാ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ത​ട്ടി​പ്പു​കേ​സി​ൽ തെ​ളി​വെ​ടു​പ്പി​ന്​​ എ​ത്തു​ന്ന വ​കു​പ്പ​ു​ത​ല അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ആ​ദ്യം ശേ​ഖ​രി​ക്കു​ക ദു​രി​ത​ബാ​ധി​ത​ർ സെ​ക്​​ഷ​നി​ൽ പ​ണ​മ​ട​ച്ച​തി​ന് ന​ൽ​കി​യ ര​ശീ​തി​ക​ൾ. ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത് വ്യാ​ജ​ര​ശീ​തി​ക​ൾ വ​ഴി​യാ​െ​ണ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണി​ത്. ഇ​തി​ന്​ വെ​ള്ളി​യാ​ഴ്‌​ച​ക്ക​കം അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ  ക​ല​ക്ട​റേ​റ്റി​ലെ​ത്തു​മെ​ന്നാ​ണ് വി​വ​രം.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ന​ഷ്​​ട​പ​രി​ഹാ​ര തു​ക തി​രി​ച്ച​ട​ച്ച​വ​ർ​ക്ക് ക​ല​ക്ട​റേ​റ്റി​ലെ ദു​രി​താ​ശ്വാ​സ സെ​ല്ലി​ൽ​നി​ന്ന് ല​ഭി​ച്ച വ്യാ​ജ​ര​ശീ​തു​ക​ൾ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ഒ​ത്തു​നോ​ക്കി​യ ശേ​ഷ​മാ​ണ്​ 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് രേ​ഖ​ക​ളി​ലേ​ക്ക് ക​ട​ക്കൂ. ലാ​ൻ​ഡ് റ​വ​ന്യൂ വി​ഭാ​ഗം ജോ​യ​ൻ​റ് ക​മീ​ഷ​ണ​ർ എ. ​കൗ​ശി​ക്കി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ഒ​രു കോ​ടി​യ​ല​ധി​കം രൂ​പ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ക​മീ​ഷ​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ജീ​വ​ന​ക്കാ​രെ​യും വി​ട്ടു​ന​ൽ​കാ​ൻ ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. റ​വ​ന്യൂ, ധ​ന​കാ​ര്യ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നാ​യി വി​ട്ടു​ന​ൽ​കാ​നാ​ണ് സാ​ധ്യ​ത. 

ആ​വ​ശ്യ​മാ​യ ഓ​ഫി​സ് സൗ​ക​ര്യ​മൊ​രു​ക്കാ​നും നി​ർ​േ​ദ​ശി​ച്ചി​ട്ടു​ണ്ട്. ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​കേ​സി​ൽ 90 ദി​വ​സ​ത്തി​ല​ധി​കം ത​ട​വി​ലാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദ്​ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ര​ശീ​തു​ക​ളി​ലും ഒ​പ്പി​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​യാ​ളെ കൂ​ടാ​തെ ഒ​പ്പി​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​മീ​ഷ​ൻ ചോ​ദ്യം ചെ​യ്യും. 

അ​തേ​സ​മ​യം, ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട  ക​മ്പ്യൂ​ട്ട​റു​ക​ള​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക തെ​ളി​വു​ക​ൾ ക്രൈം​ബ്രാ​ഞ്ചി​​െൻറ കൈ​വ​ശ​മാ​യ​തി​നാ​ൽ അ​വ പ​രി​ശോ​ധി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​കും. ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ൽ​നി​ന്ന് 73 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി സൂ​ചി​പ്പി​ച്ച് എ.​ഡി.​എം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKochi floodFlood Scam
News Summary - Flood Scam in Kochi -Kerala News
Next Story