കൊല്ലം സ്വദേശിയുടെ കൊലപാതകം: സഹോദരനും അറസ്റ്റില്‍
text_fieldsമധുസുധന്‍ നായര്‍
പള്ളിക്കര: കൊല്ലം സ്വദേശി ഇളമാട് ഇടത്തറപ്പണ രേവതി ഹൗസില്‍ ദിവാകരന് നായരെ (64) ബ്രഹ്മപുരം മെംബറുപടിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സഹോദരന് കൊല്ലം സ്വദേശി ശ്രീലകം മധുസുധന്‍ നായരെ (59) അറസ്റ്റ് ചെയ്തു.
നേരേത്ത നാലുപേരെ തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ഗൂഢാലോചന നടത്തിയതിനാണ് സഹോദരനെ പിടികൂടിയത്.
ഒക്ടോബര്‍ 25നായിരുന്നു സംഭവം. ഇന്‍ഫോപാര്‍ക്ക്-കരിമുകള്‍ റോഡില്‍ ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം കെ.എസ്.ഇ.ബി ഉടമസ്ഥതയിെല സ്ഥലത്ത് ഗേറ്റിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
14 വര്‍ഷം മുമ്പ് മധുസുധന്‍ നായരുമായുള്ള സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1.17 സെൻറ് ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരന് അനുകൂലമായി കോടതി വിധി ഉണ്ടായിരുെന്നങ്കിലും ദിവാകരന് നായര്‍ അത് സമ്മതിക്കാന്‍ തയാറായിരുന്നില്ല.
ഇത് പറഞ്ഞുതീര്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്തര്‍ക്കം ഉണ്ടായിരുന്നു. രണ്ടാം പ്രതി രാജേഷിെൻറ കാമുകിയായ ഷാനിഫയുടെ സഹായത്തോടെ പ്രതികള്‍ ദിവാകരന് നായരെ കാക്കനാട്ട് വിളിച്ചുവരുത്തിയാണ് കൃത്യം നിര്‍വഹിച്ചത്.
ദിവാകരന് നായര്‍ സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് പൊലീസിന് സംശയം ജനിച്ചത്.