Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസി.ബി.എസ്​.ഇ...

സി.ബി.എസ്​.ഇ സ്​കൂളുകളോട്​ കോവിഡ്​ കാല ഫീസ്​ നിരക്ക്​ തേടി ഹൈകോടതി

text_fields
bookmark_border
സി.ബി.എസ്​.ഇ സ്​കൂളുകളോട്​ കോവിഡ്​ കാല ഫീസ്​ നിരക്ക്​ തേടി ഹൈകോടതി
cancel

കൊ​ച്ചി: കോ​വി​ഡ്​ കാ​ല​ത്ത്​ സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്​​കൂ​ളു​ക​ൾ വാ​ങ്ങു​ന്ന ഫീ​സി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ഹൈ​കോ​ട​തി. കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന സൗ​ക​ര്യ​ത്തി​ന് ആ​നു​പാ​തി​ക​മാ​ണോ ഫീ​സെ​ന്ന​ു​ം​ അ​മി​ത ലാ​ഭ​മെ​ടു​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​െൻറ ഉ​ത്ത​ര​വ്.

ഫീ​സി​ള​വ് തേ​ടി ന​ൽ​കി​യ ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ആ​റ്​ സ്​​കൂ​ളു​ക​ളോ​ടാ​ണ്​ ​വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ​ത്. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ഫീ​സ് ഘ​ട​ന പാ​ലി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ളാ​യ സ്​​കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മാ​നേ​ജ്മെൻറ്​​സ്​ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

സ്കൂ​ളു​ക​ൾ അ​മി​ത​ലാ​ഭം എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​റാ​ണെ​ന്ന് സി.​ബി.​എ​സ്.​ഇ​യും ബോ​ധി​പ്പി​ച്ചു. ഓ​രോ സ്കൂ​ളും ന​ൽ​കു​ന്ന സൗ​ക​ര്യം വ്യ​ത്യ​സ്ത​മാ​കു​മെ​ന്ന​തി​നാ​ൽ ട്യൂ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ ഫീ​സു​ക​ളി​ൽ ഏ​കീ​കൃ​ത നി​ര​ക്ക് സാ​ധ്യ​മ​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. തു​ട​ർ​ന്നാ​ണ്​ ട്യൂ​ഷ​ൻ​ഫീ​സ്​ അ​ട​ക്കം ഈ​ടാ​ക്കു​ന്ന തു​ക​യും ഓ​ൺ​ലൈ​ൻ ക്ലാ​സി​െൻറ ചെ​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ര​ണ്ടാ​ഴ്ച​ക്ക​കം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High courtCBSE schoolsPandemic#Covid19
Next Story