Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഓൺലൈൻ പിറന്നാൾ ആശംസ;...

ഓൺലൈൻ പിറന്നാൾ ആശംസ; മനം നിറഞ്ഞ് സാനു മാഷ്

text_fields
bookmark_border
ഓൺലൈൻ പിറന്നാൾ ആശംസ; മനം നിറഞ്ഞ് സാനു മാഷ്
cancel
camera_alt

പ്രഫ. എം.കെ. സാനുവിന് കൊച്ചി മേയർ സൗമിനി ജയിൻ ഉപഹാരം നൽകുന്നു

കൊ​ച്ചി: കോ​വി​ഡ് കാ​ല​ത്ത് സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​നും പ്ര​ഭാ​ഷ​ക​നു​മാ​യ പ്ര​ഫ. എം.​െ​ക. സാ​നു​വി​ന്​ വ്യ​ത്യ​സ്ത പി​റ​ന്നാ​ൾ ആ​ഘോ​ഷം. 94ാം ജ​ന്മ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച വെ​ർ​ച്വ​ലാ​യി നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ശം​സ​ക​ളു​മാ​യെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍, മി​സോ​റം ഗ​വ​ര്‍ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍, എ.​കെ. ബാ​ല​ന്‍, കെ.​കെ. ശൈ​ല​ജ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, ന​ട​ന്‍ മോ​ഹ​ന്‍ലാ​ല്‍, ന​ട​നും എം.​പി​യു​മാ​യ സു​രേ​ഷ് ഗോ​പി, തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍പോ​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഓ​ണ്‍ലൈ​നായി പി​റ​ന്നാ​ൾ ന​ന്മ​ക​ൾ നേ​ർ​ന്ന​ത്.

ഇ​ത്ര​യും കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ടെ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പ​ല​തും ചെ​യ്യാ​ന്‍ സാ​ധി​ച്ചെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​​വെ​ന്ന്​ അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. കൊ​ച്ചി​യി​ലെ പൗ​രാ​വ​ലി​യു​ടെ പേ​രി​ലു​ള്ള ആ​ദ​ര​വ് മേ​യ​ർ സൗ​മി​നി ജ​യി​ൻ അ​ദ്ദേ​ഹ​ത്തി​നു സ​മ​ർ​പ്പി​ച്ചു.

ഇ​തോ​ടൊ​പ്പം ജ​ന്മ​ദി​ന​ത്തി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തിെൻറ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എം.​കെ. സാ​നു പു​ര​സ്‌​കാ​രം സാ​ഹി​ത്യ​കാ​ര​ന്‍ എം. ​തോ​മ​സ് മാ​ത്യു​വി​ന് സ​മ്മാ​നി​ച്ചു. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

സാ​നു​വി​നെ കൂ​ടാ​തെ ഹൈ​ബി ഈ​ഡ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, എ​സ്. ശ​ർ​മ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​ല്‍ പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പി. ​ശ​ശി​കാ​ന്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Sanu94th BirthdayMayor Soumini Jain
Next Story