പാടത്ത് മാലിന്യം തള്ളുന്നതായി പരാതി
text_fieldsഎടത്തല പഞ്ചായത്ത് 11-ാം വാർഡിൽ മുകളാർ കുടി എ.പി. വർക്കി റോഡിൽ ബണ്ട് തോടിനോട് ചേർന്ന പാടത്ത് മാലിന്യം തള്ളിയപ്പോൾ
എടത്തല: പാടത്ത് മാലിന്യം തള്ളുന്നതായി പരാതി. എടത്തല പഞ്ചായത്ത് 11ാം വാർഡിൽ മുകളാർകുടി-എ.പി. വർക്കി റോഡിൽ ബണ്ടിനോട് ചേർന്ന പാടത്താണ് മാലിന്യം തള്ളുന്നത്. രാത്രിയിലാണ് ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതെന്ന് ജനകീയ ആരോഗ്യവേദി ജില്ല ജോ.സെക്രട്ടറി നജീബ് എടത്തല ആരോപിക്കുന്നു.
പല ഘട്ടങ്ങളിലായി പരാതി പറഞ്ഞിട്ടും ജനപ്രതിനിധികളോ പഞ്ചായത്ത് അധികൃതരോ നടപടി സീകരിക്കുന്നില്ലത്രേ. ചീഞ്ഞളിഞ്ഞ മാലിന്യം കൊത്തിയെടുത്ത് പക്ഷികൾ കിണറുകളിലും മറ്റും കൊണ്ടുവന്നിടുന്നതിനാൽ കുടിവെള്ളംപോലും മോശമാകുന്ന അവസ്ഥയാണ്.
അടിയന്തര പരിഹാരം കാണാൻ പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവിഭാഗവും തയാറാകണമെന്ന് നജീബ് എടത്തല ആവശ്യപ്പെട്ടു. നടപടിയില്ലെങ്കിൽ പഞ്ചായത്തിനെതിരെ ജനകീയ ആരോഗ്യവേദി നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.