എടത്തല ക്രിക്കറ്റ് ലീഗ് ; ഡിഫെൻഡേർസ് എടത്തല ചാമ്പ്യന്മാർ
text_fieldsആലുവ: എടത്തല ക്രിക്കറ്റ് ലീഗ് നാലാം സീസൺ കിരീടം റോയൽ ബേക്കേഴ്‌സ് മലയിൽപ്പള്ളി സ്പോൺസർ ചെയ്ത ഡിഫെൻഡേർസ് എടത്തല കരസ്ഥമാക്കി. സോക്കർ സെവൻസ് കോമ്പാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എടത്തലയിൽ നിന്നുള്ള 10 ടീമുകൾ ഏറ്റുമുട്ടി. ഫൈനൽ മത്സരത്തിൽ ഗോൾഡൻ സ്റ്റാർ എടത്തലയെ പരാജയപെടുത്തിയാണ് ഡിഫെൻഡേർസ് എടത്തല ചാമ്പ്യന്മാരായത്. ലീഗിലെ മികച്ച താരമായി ഗോൾഡൻ സ്റ്റാറിലെ സനീറിനെ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാനായി ഡിഫെൻഡേഴ്സിലെ യധുവിനേയും മികച്ച ബോളറായി ഡിഫെൻഡേഴ്സിലെ അജ്മലിനേയും മികച്ച വിക്കറ്റ് കീപ്പറായി ഡിഫെൻഡേഴ്സിലെ അനുവിനേയും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി ഡിഫെൻഡേഴ്സിലെ ജിഷ്ണുവിനേയും തെരഞ്ഞെടുത്തു. വിജയികൾക്കുള്ള പുരസ്‌കാര വിതരണം എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോൻ നിർവഹിച്ചു. ഡിഫെൻഡേർസ് ടീമിന് വേണ്ടി ടീം മാനേജർ മുഹമ്മദ് ഇർഫാനും അസി. മാനേജർ സാബിത്തും പുരസ്‌കാരം ഏറ്റുവാങ്ങി. എടത്തല ക്രിക്കറ്റ് ലീഗ് പ്രസിഡൻറ് അനസ് അധ്യക്ഷത വഹിച്ചു. ട്രെഷറർ ഷറഫുദ്ധീൻ നന്ദി പറഞ്ഞു.

