Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഴയടക്കാൻ ഇ-പോസ്...

പിഴയടക്കാൻ ഇ-പോസ് യന്ത്രം: ന്യൂജനായി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
e-pose-machine
cancel

കാ​ക്ക​നാ​ട്: റോ​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ട​ലാ​സി​ൽ പി​ഴ​യെ​ഴു​തി ന​ൽ​കു​ന്ന രീ​തി ഇ​ല്ലാ​താ​കു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ-​പോ​സ് യ​ന്ത്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നൊ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ-​ചെ​ലാ​ൻ എ​ന്ന പു​തി​യ രീ​തി​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​പ്പി​ക്കാ​ൻ ​െച​ലാ​ൻ പ്രി​ൻ​റ് ചെ​യ്ത് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക. ടി.​ആ​ർ 5 എ​ന്ന പേ​രി​ലു​ള്ള ര​ശീ​തി​ക​ളാ​ണ് ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഇ-​പോ​സ് യ​ന്ത്ര​ങ്ങ​ൾ വ​ഴി കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും പു​തി​യ സം​വി​ധാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തിെ​ല മു​ഴു​വ​ൻ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​തി​നു​ള്ള പി​ഴ​യും മ​റ്റ് ശി​ക്ഷ​ക​ളു​മ​ട​ക്ക​മു​ള്ള​വ ഇ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ ഇ-​െ​ച​ലാ​ൻ സോ​ഫ്റ്റ്​​വെ​യ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ ത​ന്നെ യാ​ത്ര​ക്കാ​ർ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ യൂ​സ​ർ നെ​യിം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. ഇ-​െ​ച​ലാ​ൻ വ​രു​ന്ന​തോ​ടെ പ​ണ​മ​ട​ച്ച​തി​​െൻറ വി​വ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് മെ​സേ​ജ് വ​ഴി​യും പ്രി​ൻ​റ​റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ര​ശീ​തി മു​ഖേ​ന​യും ല​ഭി​ക്കും. കേ​സെ​ടു​ക്കേ​ണ്ട കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണെ​ങ്കി​ലും സോ​ഫ്റ്റ്​​വെ​യ​ർ വ​ഴി അ​പ്പോ​ൾ ത​ന്നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യും.

നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​കൂ​ടി​യ വാ​ഹ​ന​ത്തി​​െൻറ​യും ഡ്രൈ​വ​റു​ടെ​യും വി​വ​ര​ങ്ങ​ളും പി​ടി​കൂ​ടി​യ സ്ഥ​ല​വും അ​തേ​സ​മ​യം, ത​ന്നെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​െൻറ സെ​ർ​വ​റി​ലും രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ  രൂ​പ​ക​ൽ​പ​ന. ഫോ​ട്ടോ​ക​ൾ അ​ട​ക്കം അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ ക​ഴി​യും. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ എ​ൻ.​ഐ.​സി​യാ​ണ് സോ​ഫ്റ്റ്്​െ​വ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsE-pos machineRTO Office
News Summary - E-Pos Machine in RTO Office -Kerala News
Next Story