ഐെസാലേഷൻ വാർഡിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രോഗി മൂന്നാംനിലയിൽ കുടുങ്ങി
text_fieldsകളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐെസാലേഷൻ വാർഡിൽ കോവിഡ് സംശയിച്ച് ചികിത്സയിൽ കഴിഞ്ഞ രോഗി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ മൂന്നാംനിലയിൽ കുടുങ്ങി. ഏലൂർ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 12ഓടെയാണ് സംഭവം.
നാലുദിവസം മുമ്പ് വിദേശത്തുനിന്ന് എത്തിയ 31കാരനാണ് കടന്നുകളയാൻ ശ്രമിച്ചത്. വിമാനത്താവളത്തിലെത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനഫലം നെഗറ്റിവായിരുന്നു. ഇതിനുപിന്നാലെ പുറത്തുവിടാൻ ഇയാൾ ശാഠ്യം പിടിച്ചു. ഇത് തടഞ്ഞതോടെ വാർഡിലെ ജനൽ വഴി താഴെയെത്താൻ ശ്രമിക്കുന്നതിനിടെ മൂന്നാംനിലയിലെ സൺഷേഡിലേക്ക് ചാടി.
അവിടെ കുടുങ്ങിയത് ശ്രദ്ധയിൽെപട്ട ആരോഗ്യവിഭാഗം ജീവനക്കാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. പി.പി.ഇ കിറ്റണിഞ്ഞ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സഹായത്തോടെ കോണിവെച്ച് താഴെയിറക്കി രക്ഷപ്പെടുത്തി.
