കെണ്ടയ്ൻമെൻറ് സോണിൽ ശുചീകരണത്തൊഴിലാളികളെ നിയോഗിക്കുന്നതിൽ പ്രതിഷേധം
text_fieldsമട്ടാഞ്ചേരി: കെണ്ടയ്ൻമെൻറ് സോണുകളിൽ ശുചീകരണവിഭാഗം തൊഴിലാളികളെ സുരക്ഷയൊരുക്കാതെ നിയോഗിക്കുന്നതിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂനിയൻ രംഗത്ത്. കൊച്ചിൻ സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂനിയനാണ് (എ.ഐ.ടി.യു.സി) ഇതുസംബന്ധിച്ച് മേയർ സൗമിനി ജയിനെ പ്രതിഷേധം അറിയിച്ചത്.
മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലയിൽ എട്ട് ഡിവിഷനുകൾ നിലവിൽ കണ്ടയ്മെൻറ് സോണാണ്. ഇവിടങ്ങളിൽ സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരുമുൾെപ്പടെ അഞ്ഞൂറോളം പേരാണ് മാലിന്യശേഖരണവും സംസ്കരണവും നടത്തുന്നത്. ശുചീകരണ വിഭാഗം തൊഴിലാളികൾക്ക് നഗരസഭ ആകെ അനുവദിച്ചിട്ടുള്ളത് മാസ്കും കൈയുറയുമാണ്. കെണ്ടയ്ൻമെൻറ് സോണിലെ ജീവനക്കാർക്ക് പി.പി.ഇ കിറ്റ് നൽകണമെന്നാണ് യൂനിയെൻറ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വ്യാഴാഴ്ച നഗരസഭ രണ്ട്, മൂന്ന് ഹെൽത്ത് സർക്കിളിൽ ഒരുവിഭാഗം തൊഴിലാളികൾ മസ്റ്റർറോളിൽ ഒപ്പുവെച്ച് ജോലിയിൽനിന്ന് വിട്ടുനിന്നു.
കണ്ടെയ്ൻമെൻറ് സോണിലെ മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുകയോ അല്ലെങ്കിൽ ജനപ്രതിനിധികൾ നിശ്ചയിക്കുന്ന കേന്ദ്രത്തിൽ മാലിന്യം എത്തിച്ച് അവിടെനിന്ന് ശേഖരിക്കുകയോ ചെയ്യാമെന്നാണ് യൂനിയൻ പറയുന്നത്.
തൊഴിലാളികളെ ഇത്തരത്തിൽ നിയോഗിക്കുന്നത് ആപത്കരമാണെന്നും യൂനിയൻ പ്രസിഡൻറ് കെ.ബി. ഹനീഫ്, ജനറൽ സെക്രട്ടറി സക്കറിയ െഫർണാണ്ടസ് എന്നിവർ പറഞ്ഞു. അതേസമയം മാലിന്യശേഖരണം മുടങ്ങാൻ അനുവദിക്കില്ലെന്ന നിലപാടാണ് മേയർ സ്വീകരിച്ചതെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു.