Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightമോഷണക്കേസ്​ പ്രതി...

മോഷണക്കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
മോഷണക്കേസ്​ പ്രതി പിടിയിൽ
cancel

അങ്കമാലി: കിടങ്ങൂര്​ വീട് കുത്തിത്തുറന്ന് സ്വർണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും മോഷണം നടത്തിയയാൾ പിടിയിലായി. പാലക്കാട് ആലത്തൂർ അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത്കുമാറാണ്​ (32) പിടിയിലായത്.

2017 ജൂണിലാണ് മലേക്കുടി ബെസ്​റ്റോയുടെ വീട്ടിൽ മോഷണം നടന്നത്. മോഷ്​ടിച്ച സ്വർണാഭരണങ്ങൾ തൃപ്പൂണിത്തുറയി​െല ഒരു ജ്വല്ലറിയിലാണ് വിൽപന നടത്തിയത്. 2014 മുതൽ ടാക്സി ഡ്രൈവറായി ജോലിനോക്കിവരുകയാണ്. പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയാണ് പതിവ്.

ഒക്​ടോബറിൽ ചാലക്കുടിയിൽ എ.ടി.എം കവർച്ചക്കിടെ പ്രതി ​െപാലീസ് പിടിയിലായിരുന്നു. തുടർന്ന് ഇയാളുടെ വിരലടയാളം പരിശോധിച്ചതിൽനിന്നാണ് മോഷണക്കേസിലെയും പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - theft case accused arrested
Next Story