Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightകുറുമശ്ശേരിയിൽ ഗുണ്ട...

കുറുമശ്ശേരിയിൽ ഗുണ്ട നേതാവിനെ വധിച്ച കേസിൽ അനുയായി അറസ്​റ്റില്‍

text_fields
bookmark_border
കുറുമശ്ശേരിയിൽ ഗുണ്ട നേതാവിനെ വധിച്ച കേസിൽ അനുയായി അറസ്​റ്റില്‍
cancel
camera_alt

വി​നേ​ഷ്

അ​ങ്ക​മാ​ലി: കു​റു​മ​ശ്ശേ​രി​യി​ല്‍ ഗു​ണ്ട​നേ​താ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ല്‍. കു​റു​മ​ശ്ശേ​രി പ​ള്ളി​യ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ ക​ണ്ണ​നെ​ന്ന വി​നേ​ഷാ​ണ് (39) അ​റ​സ്​​റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട കു​റു​മ​ശ്ശേ​രി മാ​ക്കോ​ലി​ല്‍ വീ​ട്ടി​ല്‍ ജെ.​പി​യെ​ന്ന ജ​യ​പ്ര​കാ​ശാ​ണ് (54) വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​നു​ള്ളി​ല്‍ ത​ല​ക്ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ല്‍ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ജ​യ​പ്ര​കാ​ശി​െൻറ ഉ​റ്റ​സു​ഹൃ​ത്തും അ​നു​യാ​യി​യു​മാ​യി​രു​ന്നു വി​നേ​ഷ്. അ​ടു​ത്ത കാ​ല​ത്ത്​ ഇ​രു​വ​രും പി​ണ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ജെ.​പി​യു​ടെ വീ​ട്ടി​ലെ​ത്തി​യ വി​നേ​ഷ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രു​മാ​യി വ​ഴ​ക്കി​ടു​ക​യും അ​വ​ര്‍ വി​നേ​ഷി​നെ മ​ര്‍ദി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ​വ​രും പോ​യ​ശേ​ഷം വീ​ട്ടി​ലെ​ത്തി ബോ​ധ​ര​ഹി​ത​നാ​യി ക​ട്ടി​ലി​ല്‍ ക​മി​ഴ്ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്ന ജെ.​പി​യെ പ​റ​മ്പി​ല്‍ കി​ട​ന്ന കോ​ടാ​ലി​ക്കൈ ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ചെ​ന്നും ര​ക്തം വാ​ര്‍ന്നൊ​ഴു​കി മി​നി​റ്റു​ക​ള്‍ക്ക​കം മ​രി​െ​ച്ച​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ലു​വ ഡി​വൈ.​എ​സ്.​പി ജി. ​വേ​ണു​വി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ങ്ങ​മ​നാ​ട് എ​സ്.​എ​ച്ച്.​ഒ ടി.​കെ. ജോ​സി, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ആ​ര്‍. ര​ഗീ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പി​ടി​കൂ​ടി.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ജെ.​പി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച​ത്. വി​നേ​ഷി​നെ കൊ​ല്ല​പ്പെ​ട്ട ജെ.​പി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച യു.​സി കോ​ള​ജ് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ക്കും. പ്ര​തി​യെ ഞാ​യ​റാ​ഴ്ച ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedgoonda leadergoondaKurumassery
Next Story