പാസ്പോർട്ട് സേവകേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു
text_fieldsആലുവ: പാസ്പോർട്ട് സേവനങ്ങൾ പുനരാരംഭിച്ചതോടെ സേവകേന്ദ്രത്തിൽ എത്തുന്നവരുടെ വാഹനങ്ങൾ ആലുവ-മൂന്നാർ റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. പമ്പ് കവലക്ക് സമീപം സ്ഥിതി ചെയ്യുന്ന ആലുവ റീജനൽ പാസ്പോർട്ട് ഓഫിസിന് മുന്നിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.കോവിഡ് പ്രോട്ടോേകൾ കാരണം പാസ്പോർട്ട് സേവനങ്ങൾ നിർത്തിെവച്ചിരിക്കുകയായിരുന്നു.
ഇത് പുനരാരംഭിച്ചതോടെ നിരവധിേപരാണ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നത്. പലരും വരുന്നത് കുടുംബസമേതമാണ്. ഇവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇവിടെയില്ല. റോഡരികിൽ പാർക്ക് ചെയ്യുന്നതോടെ വീതിയില്ലാത്ത റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ ഏറെ വിഷമിക്കുകയാണ്. ആലുവയിൽനിന്ന് പെരുമ്പാവൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ പോകുന്ന ദേശസാത്കൃത റൂട്ടാണിത്. ഈ മേഖലയിൽ റോഡിന് വീതി കുറവാണെന്ന് നേരത്തേ പരാതിയുണ്ട്. വാഹന പാർക്കിങ് വന്നതോടെ ഗതാഗതക്കുരുക്ക് വർധിച്ചിരിക്കുകയാണ്.

