ആലുവ: ദേശീയപാതയിൽ ടയർ തെറിച്ചു വീണ് .വ്യാഴാഴ്ച വൈകിട്ട് ആലുവ മേൽപ്പാലത്തിന് മുകളിൽ വച്ചാണ് അപകടം നടന്നത്. അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന ചേർത്തല സ്വദേശി അരുൺ തോട്ടുങ്കലിൻെറ കാറിന് മുൻവശത്താണ് ഉരുണ്ടു വന്ന ടയർ ഇടിച്ചത്.
അതിനു ശേഷം പിന്നിൽ വരികയായിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ചു. പിന്നിൽ ഇരുന്ന് സഞ്ചരിച്ച യുവതി താഴെ തെറിച്ചു വീണു. ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ ഈസ്റ്റ് പോലീസ് പരാതിയിൽ അന്വേഷണം ആരംഭിച്ചു.