ബസ് ടയറിനും ജീവിതത്തിനും ഇടയിലെ നിമിഷങ്ങൾ; യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsrepresentative image
ആലുവ: സ്വകാര്യ സ്റ്റാൻഡിലേക്ക് തെറ്റായ വഴിയിലൂടെ കയറാൻ ശ്രമിച്ച സ്വകാര്യ ബസ്, കാത്തുനിന്നവർക്കിടയിലേക്ക് പാഞ്ഞുകയറി.ബസിനടിയിൽപ്പെട്ട യാത്രക്കാരൻ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 6.40 ഓടെയാണ് അപകടം.പെരുമ്പാവൂരിൽനിന്ന് വന്ന ബസ് അമിതവേഗത്തിൽ, സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്ക് വരുന്ന വഴിയിലൂടെ കയറാൻ ശ്രമിച്ചു. ബസ് കാത്തുനിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞു. ഉടൻ യാത്രക്കാർ ഓടി മാറിയെങ്കിലും ഒരാൾ ബസിനടിയിലേക്ക് വീണു.
സമീപത്തെ വ്യാപാരികളടക്കം ഒച്ചെവച്ചതോടെ ബസ് നിർത്തിയതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ട വ്യാപാരികളടക്കമുള്ളവരെ സ്റ്റാൻഡിൽനിന്ന് എത്തിയ മറ്റ് ബസുകളിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്.ഇവരിൽ സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള ഗുണ്ടകളുമുണ്ടായതായും ആക്ഷേപമുണ്ട്. പൊലീസും കാര്യമായ നടപടിയെടുത്തില്ല.പിങ്ക് പൊലീസെത്തി വിവരം അറിഞ്ഞ് തിരിച്ചുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

