'ഒപ്പമുണ്ട് നാട്' പദ്ധതിയിലെ 23ാമത്തെ വീടിെൻറ താക്കോൽ കൈമാറി
text_fields‘ഒപ്പമുണ്ട് നാട്’ പദ്ധതിയിൽ നിർമിച്ച 23ാമത് ഭവനത്തിെൻറ താക്കോൽ റോട്ടറി ഇൻറർനാഷനൽ 3201 ഗവർണർ ജോസ് ചാക്കോ കൈമാറുന്നു
ആലുവ: പ്രളയാനന്തര ആലുവയുടെ അതിജീവനത്തിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന 'ഒപ്പമുണ്ട് നാട്' എന്ന പദ്ധതിയിൽ നിർമിച്ച 23ാമത് ഭവനത്തിെൻറ താക്കോൽ കൈമാറി.
ആലുവ മുനിസിപ്പാലിറ്റി ഏഴാം വാർഡ് തോട്ടക്കാട്ടുകരയിൽ മുട്ടത്തുവീട്ടിൽ എം. തൊമ്മിക്കുഞ്ഞിനുവേണ്ടിയാണ് വീട് നിർമിച്ചത്. റോട്ടറി ക്ലബ് ഓഫ് േഗ്രറ്റർ കൊച്ചിനാണ് വീട് സ്പോൺസർ ചെയ്തത്. റോട്ടറി ഇൻറർനാഷനൽ 3201 ഗവർണർ ജോസ് ചാക്കോ താക്കോൽ കൈമാറി. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് പ്രസിഡൻറ് കൃഷ്ണദാസ്, ഡിസ്ട്രിക്ട് ചെയർമാൻ എസ്.സുബ്രഹ്മണ്യൻ, ആർ.ജിജി, ടി.പി ഗിരീഷ് കുമാർ, സെക്രട്ടറി സന്ദീപ് നായർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജെറോം മൈക്കിൾ, കൗൺസിലർ പി.സി. ആൻറണി, മുഹമ്മദ് സഗീർ എന്നിവർ പങ്കെടുത്തു.