Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക്...

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ട്​: ഒരാൾക്കെതിരെകൂടി കാപ്പ

text_fields
bookmark_border
ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ട്​:  ഒരാൾക്കെതിരെകൂടി കാപ്പ
cancel
camera_alt

മ​നാ​ഫ്

ആ​ലു​വ: ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​റ​ൽ ജി​ല്ല​യി​ൽ ഒ​രാ​ളെ​ക്കൂ​ടി കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കീ​ഴ്മാ​ട് ചാ​ല​ക്ക​ൽ ക​രി​യാം​പു​റം വീ​ട്ടി​ൽ മ​നാ​ഫി​നെ​യാ​ണ് (30) ജ​യി​ലി​ല​ട​ച്ച​ത്.

നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ലു​വ ഈ​സ്‌​റ്റ്, എ​ട​ത്ത​ല സ് ​റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴ് കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ർ​ച്ച, അ​ടി​പി​ടി, ബ​ലാ​ൽ​സം​ഗം തു​ട​ങ്ങി​യ കേ​സു​ക​ളി​ലാ​ണ് ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ എ​സ്.​പി കെ.​കാ​ർ​ത്തി​ക്കി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

2019ൽ ​കാ​പ്പ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ ആ​റു​മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യി​രു​ന്നു. 2020 മാ​ർ​ച്ചി​ൽ ആ​ലു​വ പു​ളി​ഞ്ചോ​ട് ​െവ​ച്ച് സ​നീ​ഷ് എ​ന്ന​യാ​ളെ ത​ല​യ്ക്ക​ടി​ച്ച് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ലും ജി​ല്ല ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ ടൂ​റി​സ്‌​റ്റ് ഹോ​മി​ൽ ജ്യോ​തി​ഷ് എ​ന്ന​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്.

ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പെ​ട്ട 22 പേ​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ അ​ട​ക്കു​ക​യും, 25 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും എ​സ്.​പി കെ.​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaapa actOperation Dark Hunt
News Summary - operation dark hunt one more charged kaapa
Next Story