Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ ഡാർക്ക്​ ഹണ്ട്​: കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
ഓപറേഷൻ ഡാർക്ക്​ ഹണ്ട്​: കാപ്പ ചുമത്തി ജയിലിലടച്ചു
cancel

ആലുവ: പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നോർത്ത് പറവൂർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലുംപാടം വീട്ടിൽ അനൂപിനെയാണ്

(പൊക്കൻ അനൂപ് -31) കാപ്പ പ്രകാരം അറസ്‌റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആലുവ വെസ്‌റ്റ്, കാലടി, നെടുമ്പാശ്ശേരി, നോർത്ത് പറവൂർ സ്​റ്റേഷനുകളിൽ കേസുകളുണ്ട്. റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി.

വധശ്രമം, കവർച്ച, ദേഹോപദ്രവം, ആയുധം കൈവശം വെക്കൽ, സ്ഫോടക വസ്തു ഉപയോഗിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഓപറേഷൻ ഡാർക്ക് ഹണ്ടി​െൻറ ഭാഗമായി ഗുണ്ടകൾക്കെതിരെ റൂറൽ ജില്ലയിൽ കർശന നടപടി തുടരുകയാണ്. ഇതുവരെ 18 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 23 പേരെ നാടുകടത്തിയതായും എസ്.പി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Dark Hunt: Imprisoned for kappa
Next Story