Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുപ്രസിദ്ധ മോഷ്​ടാക്കള്‍ പിടിയില്‍

text_fields
bookmark_border
വന്‍ മോഷണത്തിന് പദ്ധതി തയാറാക്കിയെന്ന്​ പൊലീസ്
കുപ്രസിദ്ധ മോഷ്​ടാക്കള്‍ പിടിയില്‍
cancel

ആലുവ: നഗരത്തില്‍ വന്‍ മോഷണത്തിന് പദ്ധതി തയാറാക്കി ആയുധങ്ങളുമായി എത്തിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ ചേലാമറ്റം തൊട്ടിയില്‍ വീട്ടില്‍ ആല്‍ബിന്‍ (28), പാലക്കാട് കള്ളമല മുക്കാലി നാക്കുകാട്ട് വീട്ടില്‍ ഷാജി മാത്യു (45) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്.

കേരളത്തിലെ വിവിധ പൊലീസ് സ്​റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ ഉള്‍​പ്പെട്ട പ്രതികള്‍ ആറുമാസം മുമ്പാണ് ജയില്‍ മോചിതരായത്. ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തില്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കി​െൻറ മേല്‍നോട്ടത്തില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ചും സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.

അന്വേഷണസംഘത്തില്‍ ആലുവ ഡിവൈ.എസ്.പി ജി. വേണു, ഇന്‍സ്പെക്ടര്‍ രാജേഷ്, എസ്.ഐമാരായ ബിനു തോമസ്, ജയന്‍, ഷാജു, രാജീവ്, എ.എസ്.ഐമാരായ ശ്രീകുമാര്‍, അബ്​ദുൽ ഹമീദ്, എസ്.സി.പി.ഒമാരായ വാസുദേവന്‍, നിയാസ്, സി.പി.ഒ ദിലീഷ് എന്നിവരും ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Notorious thieves arrested
Next Story