Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആസ്ഥാനമില്ലാതെ...

ആസ്ഥാനമില്ലാതെ ചൂർണിക്കര വില്ലേജ്

text_fields
bookmark_border
ആസ്ഥാനമില്ലാതെ ചൂർണിക്കര വില്ലേജ്
cancel

ആലുവ: സ്വന്തമായി ആസ്ഥാനമില്ലാതെ ചൂർണിക്കര വില്ലേജ് ഓഫിസ്. വില്ലേജ് യാഥാർഥ്യമായി വർഷങ്ങളായിട്ടും വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥരായ എം.ഇ.എസ് ആലുവ തഹസിൽദാർക്ക് കത്ത് നൽകിയിരിക്കുകയാണ്.

കെട്ടിടം ഒഴിയേണ്ടിവരുന്നതോ​െട ഓഫിസ് പ്രവർത്തനം താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന ആലുവ മിനി സിവിൽ സ്​റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. നഗരത്തിലെ വില്ലേജ് ഓഫിസിന് കീഴിലായിരുന്നു ചൂർണിക്കര പ്രദേശങ്ങൾ. ഇതുമൂലം

ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾക്ക് പരിഹാരമായാണ് പുതിയ വില്ലേജ് അനുവദിച്ചത്. എന്നാൽ, വീണ്ടും ഓഫിസ് പ്രവർത്തനം നഗരത്തിലേക്ക് മാറ്റപ്പെട്ടാൽ ജനങ്ങൾ വീണ്ടും പ്രയാസത്തിലാകും. തുടക്കത്തിൽ എഫ്.ഐ.ടി ഭൂമിയിൽ ഓഫിസ് നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നതാണ്. എന്നാൽ, അത് നടപ്പായില്ല. ഒരു ബദൽ സംവിധാനം പഞ്ചായത്തിൽതന്നെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടായി​െല്ലങ്കിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:headquartersChoornikara panchayath
News Summary - NO Headquarters For Choornikara panchayath
Next Story