ലോറി കാനയിലേക്ക് ചരിഞ്ഞു; ഉയർത്താനെത്തിച്ച ക്രെയിൻ മറിഞ്ഞു
text_fieldsലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ ഭാരം താങ്ങാന്‍ കഴിയാതെ റോഡില്‍ മറിഞ്ഞുവീണപ്പോൾ
ആലുവ: കാറിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി കാനയിലേക്ക് ചരിഞ്ഞു. ലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ ഭാരം താങ്ങാന്‍ കഴിയാതെ റോഡില്‍ മറിഞ്ഞു വീണു. ഭാരം ക്രമീകരിക്കാൻ ഡ്രൈവര്‍ ഉൾപ്പെടെ ആറ് പേര് ക്രെയിനിെൻറ കാബിനില്‍ ഉണ്ടായിരുന്നു. ക്രെയിന്‍ മറിഞ്ഞെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജലശുദ്ധീകരണശാലയിലേക്ക് ആലവുമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ലോറി ചരിഞ്ഞത്. ലോറി ഉയര്‍ത്താന്‍ ആദ്യം എക്സ്കവേറ്റർ എത്തിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നീടാണ് 12 ടണ്‍ ഭാരം വഹിക്കുന്ന ക്രെയിന്‍ കൊണ്ടുവന്നത്. പിന്നീട് 18 ടണ്‍ ഭാരമുള്ള ക്രെയിന്‍ എത്തിച്ചു. രാത്രി ഒമ്പതോടെയാണ് ലോറിയും മറിഞ്ഞ ക്രെയിനും ഉയര്‍ത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

