Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightവായ്​പ തിരിച്ചടവ്​...

വായ്​പ തിരിച്ചടവ്​ വൈകി; വീട്ടമ്മക്ക്​ ഫോണിലൂടെ അസഭ്യം

text_fields
bookmark_border
വായ്​പ തിരിച്ചടവ്​ വൈകി; വീട്ടമ്മക്ക്​ ഫോണിലൂടെ അസഭ്യം
cancel

ആ​ലു​വ: വാ​യ്പ തു​ക അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് സ്വ​കാ​ര്യ ധ​ന​കാ​ര്യ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ വീ​ട്ട​മ്മ​യെ ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം അ​സ​ഭ്യം പ​റ​യു​ന്ന​താ​യി പ​രാ​തി.

ആ​ലു​വ അ​ശോ​ക​പു​രം സ്വ​ദേ​ശി ബാ​ബു​വാ​ണ് ആ​ലു​വ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്‌. സ്‌​റ്റു​ഡി​യോ ന​ട​ത്തി​പ്പു​കാ​ര​നാ​യ ബാ​ബു മാ​സ ത​വ​ണ അ​ട​വി​ൽ 24,500 രൂ​പ​യു​ടെ ഫ്ലാ​ഷ് വാ​ങ്ങി​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് വാ​യ്പ ന​ൽ​കു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​യി​രു​ന്നു ഇ​ത്. 2900 രൂ​പ​യാ​ണ് മാ​സ ത​വ​ണ. ഇ​ത് കൃ​ത്യ​മാ​യി അ​ട​ച്ചി​രു​ന്ന​താ​ണ്‌.

ഇ​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹം ക്വാ​റ​ൻ​റീ​നി​ൽ ആ​യ​തി​നാ​ൽ ഈ ​മാ​സ​ത്തെ തു​ക അ​ട​ക്കാ​നാ​യി​ല്ല.

ഇ​തി​െൻറ പേ​രി​ൽ നി​ര​ന്ത​രം വീ​ട്ടി​ലേ​ക്ക് ഫോ​ണി​ൽ വി​ളി​ച്ച് ഭാ​ര്യ​യെ​യും ത​ന്നെ​യും അ​സ​ഭ്യം പ​റ​യു​ക​യാ​ണെ​ന്ന് ആ​ലു​വ സി.​ഐ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സെ​ടു​ക്കു​മെ​ന്ന് ആ​ലു​വ സി.​ഐ. അ​റി​യി​ച്ചു.

Show Full Article
TAGS:obscene phone loan repayment delayed aluva 
Next Story