ആലുവ നഗരസഭയിൽ കരകയറാനാകാതെ ഇടതുപക്ഷം; പ്രതിപക്ഷ നേതാവിെൻറയും ചെയർമാൻ സ്ഥാനാർഥിയുടെയും പരാജയം വലിയ ആഘാതം
text_fieldsആലുവ: നഗരസഭയിൽ കരകയറാനാകാതെ ഇടതുപക്ഷം. അനുകൂല സാഹചര്യങ്ങൾപോലും മുതലാക്കാൻ കഴിയാത്ത വിധം ഇടതുപക്ഷം തകർച്ചയുടെ വക്കിലായി.
പ്രതിപക്ഷ നേതാവിെൻറയും ചെയർമാൻ സ്ഥാനാർഥിയുടെയും പരാജയം വലിയ ആഘാതമാണ് എൽ.ഡി.എഫിനുണ്ടാക്കിയത്. വിജയം ഉറപ്പിച്ച സി.പി.എം ഏരിയ കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ രാജീവ് സക്കറിയയും ചെയർമാൻ സ്ഥാനാർഥി എം.എൻ. സത്യദേവനും പരാജയപ്പെട്ടതാണ് സി.പി.എമ്മിനെ ഞെട്ടിച്ചത്.
20ാം വാർഡിൽ രാജീവ് സക്കറിയ 19 വോട്ടിനാണ് തോറ്റത്. 11ൽ എം.എൻ. സത്യദേവൻ 31 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. പ്രീതയോട് തോറ്റത്. നഗരസഭയിലെ പല വാർഡിലും എൽ.ഡി.എഫിെൻറ അടത്തറയിളകിയ അവസ്ഥയാണ്. ആകെയുള്ള 26 വാർഡിൽ ഒമ്പതിടത്ത് 100ൽ താഴെ വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ലഭിച്ചത്. 10ാം വാർഡിൽ 12 വോട്ടും നാലിൽ 14 വോട്ടും ഒമ്പതിൽ 17 വോട്ടുമാണ് എൽ.ഡി.എഫിന് ലഭിച്ചത്. രണ്ടാം വാർഡിൽ 56, എട്ടിൽ 95, 14ൽ 93, 16ൽ 99, 18ൽ 56, 21ൽ 85 വോട്ടുകളാണ് ലഭിച്ചത്. 10ാം വാർഡിൽ സ്വതന്ത്രന്മാർക്കും പിന്നിൽ അഞ്ചാം സ്ഥാനത്തും 18ൽ നാലാം സ്ഥാനത്തുമാണ്. എൻ.ഡി.എ ജയിച്ച നാല് വാർഡിൽ മൂന്നിടത്തും എൽ.ഡി.എഫാണ് മൂന്നും നാലും സ്ഥാനങ്ങളിലേക്ക് കൂപ്പുകുത്തിയത്.
2010 ലെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഇടതുപക്ഷം 2015ൽ കൂടുതൽ സ്ഥലങ്ങളിൽ ജയിച്ചിരുന്നു.
നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് ഭരണം തുടർന്നപ്പോൾ പ്രതിപക്ഷത്തിെൻറ ശക്തമായ സാന്നിധ്യം നഗരസഭയിലുണ്ടായിരുന്നെങ്കിലും അത് മുതലാക്കാൻ മുന്നണിക്ക് കഴിഞ്ഞില്ല. ഭരണപക്ഷവുമായി സഹകരിച്ചുള്ള നീക്കുപോക്കുകളാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ഭാഗാത്തുനിന്ന് ഉണ്ടായത്.
ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നെങ്കിലും നയം മാറ്റാൻ കൗൺസിലർമാരോ അവരെ നേരെയാക്കാൻ പാർട്ടി നേതൃത്വങ്ങളോ തയാറായില്ല. ഇതെല്ലാം ഇടതിെൻറ തകർച്ചക്ക് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

