Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതിക്കെതിരെ കാപ്പ
text_fieldsbookmark_border
ആലുവ: നിരവധി കേസുകളിലെ പ്രതിയായ ഞാറക്കൽ വയൽപാടം വീട്ടിൽ ജിനേഷിനെ (ജിന്നാപ്പി 39) കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഞാറക്കൽ, മുനമ്പം, വടക്കേക്കര, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജൂണിൽ നോർത്ത് പറവൂർ സ്റ്റേഷൻ പരിധിയിൽ വടിവാളുമായി ആക്രമണം നടത്തിയതിനെ തുടർന്ന് ഇയാളെ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയതെന്ന് എസ്.പി പറഞ്ഞു.
Next Story

